പുൽപ്പള്ളിയിലും മുള്ളന്‍കൊല്ലിയിലും ക്ഷീരകർഷകർ പ്രതിസന്ധിയിൽ
1533179
Saturday, March 15, 2025 6:19 AM IST
പുൽപ്പള്ളി: കേരള, കർണാടക അതിർത്തി പ്രദേശങ്ങളായ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വരൾച്ച രൂക്ഷമായതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലായി. ശക്തമായ വേനലിൽ പച്ചപ്പ് കരിയുകയും ജലാശയങ്ങൾ വറ്റിവരളുകയും ചെയ്തതോടെയാണ് മേഖലയിൽ കാലിവളർത്തലിന് തിരിച്ചടിയായത്.
കൃഷി തകർച്ചയെ തുടർന്ന് കർഷകർക്ക് താങ്ങായി മാറിയത് ക്ഷീര മേഖലയായിരുന്നു. ഉത്പാദനച്ചെലവിന് ആനുപാതികമായ വരുമാനം ലഭിക്കാത്തതും മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതും കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
കാലിത്തീറ്റ, വൈക്കോൽ, പിണ്ണാക്ക് എന്നിവയുടെ വില ദിനംപ്രതി ഉയരുന്നതും കർണാടകയിൽ നിന്ന് എത്തുന്ന ചോളത്തണ്ടിന്റെ വില കൂടിയതും വനപ്രദേശത്ത് കന്നുകാലികളെ അഴിച്ചു വിടരുതെന്നുള്ള വനംവകുപ്പിന്റെ കർശന നിർദേശവും ക്ഷീര കർഷകരുടെ ദുരിതം വർധിപ്പിക്കുകയാണ്.