മാനന്തവാടി എൽഎഫ് സ്കൂളിൽ വിദ്യാവനം പദ്ധതി തുടങ്ങി
1533510
Sunday, March 16, 2025 6:05 AM IST
മാനന്തവാടി: ലിറ്റിൽ ഫ്ളവർ യുപി സ്കൂളിൽ വിദ്യാവനം, സ്നേഹഫലം മധുരഫലം പദ്ധതികൾക്ക് തുടക്കമായി. സർപ്പ ആപ്പ് കിറ്റ് വിതരണം, സ്കൂൾ മികവുത്സവം എന്നിവ നടത്തി. സോഷ്യൽ ഫോറസ്ട്രി മാനന്തവാടി റേഞ്ചിനു കീഴിലാണ് വിദ്യാവനം, സ്നേഹഫലം മധുരഫലം പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി(നോർത്തേണ്‍ റീജിയണ്‍) ഫോറസ്റ്റ് കണ്‍സർവേറ്റർ ആർ. കീർത്തി, നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ജെ. മാർട്ടിൻ ലോവൽ, വൈൽഡ് ലൈഫ് ഡിവിഷൻ എസിഎഫ് എ. ഷജ്ന കരീം, വാർഡ് കൗണ്‍സിലർ അരുണ്‍കുമാർ, ലിറ്റിൽ ഫ്ളവർ സ്കൂൾ മാനേജർ സിസ്റ്റർ ലിസ ജേക്കബ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീന യോഹന്നാൻ,
ബ്ലോക്ക് ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫ്, പിടിഎ പ്രസിഡന്റ് എൻ.കെ. ഷാജി, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സർവേറ്റർ എം.ടി. ഹരിലാൽ എന്നിവർ പ്രസംഗിച്ചു. സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ പി. സുനിൽ, ബേഗൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. രഞ്ജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.