ഷൈജ ബേബിയെ ആദരിച്ചു
1533173
Saturday, March 15, 2025 6:14 AM IST
മേപ്പാടി: കേരളശ്രീ പുരസ്കാരം നേടിയ ഷൈജ ബേബിയെ എഐടിയുസി തൊഴിലാളി പുനരധിവാസ സംസ്ഥാന കണ്‍വൻഷനിൽ ആദരിച്ചു. പുഞ്ചിരിമട്ടം ഉരുൾ ദുരന്ത പ്രദേശത്ത് നടത്തിയ മികച്ച പ്രവർത്തനമാണ് ഷൈജയെ പുരസ്കാരത്തിന് അർഹയാക്കിയത്.
ആശാപ്രവർത്തകയായ ഷൈജ സിപിഐ ലോക്കൽ കമ്മിറ്റി അംഗവും മേപ്പാടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാണ്.
ദുരന്തനാളുകളിൽ മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച മോർച്ചറിയിലാണ് ഷൈജ വോളണ്ടിയറായി സേവനം ചെയ്തത്. അനേകം മൃതദേഹങ്ങളാണ് അവർ തിരിച്ചറിഞ്ഞത്.