ജപ്തി നടപടികൾ നിർത്തിവയ്ക്കണം: കർഷക കോണ്ഗ്രസ്
1533857
Monday, March 17, 2025 6:19 AM IST
കൽപ്പറ്റ: ജില്ലയിലെ കർഷകർക്കെതിരായ ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് കർഷക കോണ്ഗ്രസ് നിയോജകമണ്ഡലം കണ്വൻഷൻ സർക്കാരിനോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
കൃഷിക്കാരിൽ ഭൂരിഭാഗവും കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യൂസ് 22ന് രാവിലെ 10 മുതൽ പാലക്കാട് കോട്ടമൈതാനം അഞ്ചുവിളക്കിന് സമീപം നടത്തുന്ന 100 മണിക്കൂർ നിരാഹാരസമരത്തിൽ നിയോജക മണ്ഡലത്തിൽനിന്നു 50 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കർഷക കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജെ. ജോണ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി എം.വി. വിൻസന്റ്, ജോയ് ജേക്കബ്, ജോണ് മാതാ, പി.ജെ. ആന്റണി, സിബി ചക്കോ, പി.ജെ. ജിൻസണ്, സിജു തോമസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജോസ് ജേക്കബ് സ്വാഗതവും ഒ.കെ. മോഹനൻ നന്ദിയും പറഞ്ഞു.