ജലസംഭരണി നൽകി
1533864
Monday, March 17, 2025 6:25 AM IST
കാവുംമന്ദം: തരിയോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 244 പട്ടികവർഗ കുടുംബങ്ങൾക്ക് ജലസംഭരണി വിതരണം ചെയ്തു. വേനലിൽ വെള്ളം ശേഖരിച്ചുവയ്ക്കുന്നതിനാണ് സംഭരണികൾ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാധ പുലിക്കോട്, അംഗങ്ങളായ കെ.വി. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസണ്, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വാർഡ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മായ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം.ബി. സുരേഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സോമൻ നന്ദിയും പറഞ്ഞു.