ഷോക്കേറ്റ് കരടി ചത്തു
1533860
Monday, March 17, 2025 6:25 AM IST
ഉൗട്ടി: കുന്നൂർ നാൻസച്ചിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കരടി ചത്തു. വരദരാജന്റെ വീടിന് സമീപത്താണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്.
അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ആണ് കരടിയാണ് ചത്തത്. വിവരമറിഞ്ഞ് കുന്നൂർ റേഞ്ചർ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. രാജേഷ്കുമാർ പോസ്റ്റ്മോർട്ടം നടത്തി.