കഞ്ചാവുമായി വയോധികൻ പിടിയിൽ
1533855
Monday, March 17, 2025 6:19 AM IST
കാട്ടിക്കുളം: കഞ്ചാവുമായി വയോധികൻ പോലീസ് പിടിയിലായി. നിരവിൽപുഴ മട്ടിലയം ഗംഗാധരനെയാണ് (65)തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ലാൽ സി. ബേബി അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ബാവലിയിൽ പരിശോധനയിലാണ് ഇയാളുടെ കൈവശം 50 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
പ്രതി ചില്ലറ വിൽപ്പനയ്ക്ക് വാങ്ങിയതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, നിധീഷ് എന്നിവർ ഉൾപ്പെടുന്നതായിരുന്നു പരിശോധനാസംഘം.