ലഹരിവിരുദ്ധ കാന്പയിൻ
1533176
Saturday, March 15, 2025 6:19 AM IST
കൽപ്പറ്റ: ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് നടത്തുന്ന സേ നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്’ കാന്പയിനിന്റെ ഭാഗമായി പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ നഗരത്തിൽ ദീർഘദൂര ഓട്ടം നടത്തി.
ഇന്നു രാവിലെ ബത്തേരിയിൽ ദീർഘദൂര ഓട്ടം നടത്തും. പങ്കെടുക്കുന്നവർ രാവിലെ 6.15ന് ബത്തേരി സ്റ്റേഷൻ പരിസരത്ത് എത്തണമെന്ന് നർകോടിക് സെൽ ഡിവൈഎസ്പി അറിയിച്ചു.