പ്രീ പ്രൈമറി അധ്യാപകരുടെ ജില്ലാ കലോത്സവം: വൈത്തിരി ഉപജില്ല ജേതാക്കൾ
1533504
Sunday, March 16, 2025 6:00 AM IST
സുൽത്താൻ ബത്തേരി: കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ അധ്യാപക ഭവനിൽ പ്രീ പ്രൈമറി അധ്യാപകർക്ക് സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ 58 പോയിന്റുമായി വൈത്തിരി ഉപജില്ല ജേതാക്കളായി. 46 പോയിന്റ് നേടിയ ബത്തേരി ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 20 പോയിന്റുമായി മാനന്തവാടി മൂന്നാമതെത്തി.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണ് കെ.സി. റോസക്കുട്ടി, നഗരസഭാ വൈസ് ചെയർപേഴ്സണ് എൽസി പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അനീഷ് ബി. നായർ, കഐസ്ടിഎ ജില്ലാ സെക്രട്ടറി ടി. രാജൻ,
എസ്എസ്കെ പ്രോഗ്രാം ഓഫീസർ വിൽസണ് തോമസ്, ഡിപിസി അനിൽകുമാർ, കഐസ്ടിഎ മുൻ ജില്ലാ സെക്രട്ടറി എൻ.എ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.ജെ. ശാലിനി സ്വാഗതവും പി.എ. സിന്ധു നന്ദിയും പറഞ്ഞു.