യുജിസി കരട് നിർദേശം പിൻവലിക്കണമെന്ന്
1533853
Monday, March 17, 2025 6:19 AM IST
കൽപ്പറ്റ: യുജിസിയുടെ പുതിയ കരട് നിർദേശങ്ങൾ പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ കരട് നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പോക്കിന് വിഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്നും സമ്മേളനം വിലയിരുത്തി. കൽപ്പറ്റ ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.എസ്. സുനിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. ചന്ദ്രൻ സംഘടനാ പ്രമേയം അവതരിപ്പിച്ചു. സി. സുധീർ, ഡോ. നികേഷ്, സിന്ധു നാരായണൻ, ഡോ. ശ്രീരാജ്, കെ. ദിലീപ്കുമാർ, ഡോ.ഇ.കെ. ആദർശ്, സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.ആർ. മോഹനചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
എസ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ, കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി.പി. ബാബു, കെജിഒഎ ജില്ലാ സെക്രട്ടറി കെ.ജി. പത്മകുമാർ, ജില്ലാ ജോയിൻ സെക്രട്ടറി മണിയൻ എന്നിവർ പ്രസംഗിച്ചു.