വന്യമൃഗ ആക്രമണം: പഴശിരാജാ കോളജിൽ സംവാദം നാളെ
1533499
Sunday, March 16, 2025 6:00 AM IST
പുൽപ്പള്ളി: വന്യമൃഗ ആക്രമണം എന്ന വിഷയത്തിൽ പഴശിരാജാ കോളജിൽ നാളെ സംവാദം സംഘടിപ്പിക്കുമെന്ന് ബർസാർ ഫാ.ജോർജ് കാലായിൽ, പ്രിൻസിപ്പൽ കെ.കെ. അബ്ദുൾ ബാരി, അമൽ മാർക്കോസ്, ഫാ.ജോർജ് കാലായിൽ, ഫാ.ചാക്കോ ചേലംപറന്പത്ത്, ഡോ.മെറിൻ എസ്. തടത്തിൽ, പി.വി. സനുപ്കുമാർ, അഖിൽ അഗസ്ത്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോളജിലെ ഇക്കണോമിക്സ്, ട്രാവൽ ആൻഡ് ടൂറിസം വകുപ്പുകളും കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും ചേർന്നാണ് പരിപാടി നടത്തുന്നത്. രാവിലെ 10ന് ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും.
അമേരിക്കയിലെ ജോർജ് മേസണ്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ.ഡോ.റോബർട്ട് ആക്സ്റ്റൽ, ഡോ.പി. വിപിൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, സംഘടനാ ഭാരവാഹികൾ, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.