കോണ്ഗ്രസ് പ്രവർത്തകർ ധർണ നടത്തി
1533505
Sunday, March 16, 2025 6:00 AM IST
മക്കിയാട്: ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം അറിയിച്ചും ലൈഫ് ഭവന പദ്ധതി അപേക്ഷകർക്ക് വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്ഗ്രസ് പ്രവർത്തകർ തൊണ്ടർനാട് പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി.
തൊണ്ടർനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ഡിസിസി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. എസ്.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. എം.ജി. ബിജു മുഖ്യപ്രഭാഷണം നടത്തി.
എക്കണ്ടി മൊയ്തൂട്ടി, പി.എം. ടോമി, കെ.ടി. കുഞ്ഞിക്കൃഷ്ണൻ, ഇ.ടി. സെബാസ്റ്റ്യൻ, ജിജി ജോണി, ബൈജു പുത്തൻപുരയ്ക്കൽ, ഷിന്േറാ കല്ലിങ്കൽ, കെ.വി. ബാബു, എം.ടി. ജോസഫ്, സിനി തോമസ്, കെ.ജെ. ഏലിയാമ്മ, ലില്ലി കുര്യൻ, റംല ജമാൽ, കെ.എസ്. ബിനോയ്, അണ്ണൻ ആലക്കൽ എന്നിവർ പ്രസംഗിച്ചു.