തൊണ്ടർനാട് പഞ്ചായത്ത് ബജറ്റിൽ ലൈഫ് ഭവന പദ്ധതിക്കു മുൻഗണന
1533862
Monday, March 17, 2025 6:25 AM IST
മക്കിയാട്: തൊണ്ടർനാട് പഞ്ചായത്ത് ബജറ്റിൽ ലൈഫ് ഭവന പദ്ധതിക്ക് മുൻഗണന. 10.2 കോടി രൂപ ബജറ്റിൽ പദ്ധതിക്ക് വകയിരുത്തി. 46.84 കോടി രൂപ വരവും 46.49 ചെലവും കണക്കാക്കുന്നതാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ശങ്കരൻ അവതരിപ്പിച്ച ബജറ്റ്.
റോഡ്-പശ്ചാത്തല സൗകര്യ വികസനം-3.38 കോടി രൂപ, ദാരിദ്യ്ര ലഘൂകരണം-11.5 കോടി, കൃഷി-45.7 ലക്ഷം, മൃഗസംരക്ഷണം-50.5 ലക്ഷം, ആരോഗ്യം-50.2 ലക്ഷം, വയോജനക്ഷേമം-25.3 ലക്ഷം, ശുചിത്വം-മാലിന്യ സംസ്കരണം-49.44 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റിൽ തുക നീക്കിവച്ചു.
പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. എം.ജെ. കുസുമം, ആമിന സത്താർ, കെ.എ. മൈമൂനത്ത്, കെ. സത്യൻ, പ്രീത രാമൻ, വി.ടി. അരവിന്ദാക്ഷൻ, എ.എസ്. രവികുമാർ, കെ.ജെ. ഏലിയാമ്മ, സിനി തോമസ്, പി.പി. മൊയ്തീൻ, പി.എ. കുര്യാക്കോസ്, എം.എം. ചന്തു, ബിന്ദു മണപ്പാട്ടിൽ, കെ.വി. ഗണേശൻ, വിജോൾ, രമ്യ താരേഷ് എന്നിവർ പ്രസംഗിച്ചു .
പഞ്ചായത്ത് സെക്രട്ടറി ബീന വർഗീസ് സ്വാഗതവും അസിസ്റ്റന്റ് സെക്ട്രടറി ടി. ബിജു നന്ദിയും പറഞ്ഞു.