അധ്യാപക പരിശീലന ക്യാന്പ് നാളെ
1533177
Saturday, March 15, 2025 6:19 AM IST
മീനങ്ങാടി: ജെഎസ്വിബിഎസ് ് ഉത്തരമേഖല അധ്യാപക പരിശീലന ക്യാന്പ് 16ന് ചീയന്പം മോർ ബസേലിയോസ് തീർഥാടനകേന്ദ്രത്തിത്തിൽ നടത്തുമെന്ന് സണ്‍ഡേ സ്കൂൾ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.പി.സി. പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി എന്നിവർ അറിയിച്ചു.
200ലധികം അധ്യാപകർ പങ്കെടുക്കുന്ന ക്യാന്പ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പതാക ഉയർത്തും. ഫാ. ജയിംസ് കുര്യൻ അധ്യക്ഷത വഹിക്കും. പി.വി. ഏലിയാസ്, ടി.വി. സജീഷ്, എൻ.എം. ജോസ്, എൽദോ ഐസക്, ഇ.പി. ബേബി, ടി.ടി. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.