വന്യജീവി ആക്രമണം: ശിൽപശാല
1533506
Sunday, March 16, 2025 6:00 AM IST
കൽപ്പറ്റ: രൂക്ഷമായ വന്യജീവി ആക്രമണം സംബന്ധിച്ച് വിശദവും ശാസ്ത്രീയവുമായ പഠനം നടത്തുന്നതിന്റെ ഭാഗമായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. സുന്ദരയ്യ ട്രസ്റ്റും കേരള കർഷക സംഘവും സംയുക്തമായി 25, 26 തീയതികളിൽ കൽപ്പറ്റയിൽ ശിൽപശാല നടത്തും.
വന്യജീവി ആക്രമണം വർധിച്ചതിന്റെ കാരണങ്ങൾ, വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ യഥാർഥ വിവരശേഖരണം, ശാസ്ത്രീയ പ്രതിരോധമാർഗങ്ങൾ നിർദേശിക്കൽ, നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾ ഏറ്റെടുക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ശാസ്ത്ര, സാങ്കേതിക, അക്കാദമിക് വിദഗ്ധർ പങ്കെടുക്കും. ശിൽപശാലയുടെ വിജയത്തിന് സ്വാഗതസംഘം രൂപീകരിച്ചു.
ഇതിനുചേർന്ന യോഗം സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. എ.വി. ജയൻ അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ്, സുരേഷ് താളൂർ, വി. ഹാരിസ്, പി.കെ. അബു, സി.ജി. പ്രത്യുഷ്, കെ. അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. റഫീഖ്(ചെയർമാൻ), സി.ജി. പ്രത്യുഷ്(കണ്‍വീനർ), വി. ഹാരിസ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.