വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 26ന്
1533183
Saturday, March 15, 2025 6:19 AM IST
കൽപ്പറ്റ: 2020 മാർച്ച് 31 വരെയോ അതിനു മുൻപുള്ള കാലയളവിലോ മോട്ടോർ വാഹന നികുതി കുടിശിക വരുത്തി റവന്യു റിക്കവറി നടപടികൾ നേരിടുന്ന വാഹന ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതിയിൽ ഇളവുകളോടെ നികുതി ഒടുക്കി റിക്കവറി നടപടികൾ അവസാനിപ്പിക്കാൻ 26ന് രാവിലെ 10.30 മുതൽ മാനന്തവാടി താലൂക്ക് കോണ്‍ഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു.
റവന്യു റിക്കവറി സ്വീകരിക്കാത്ത വാഹനങ്ങൾക്കും 2020 മാർച്ച് 31 വരെയോ അതിന് മുൻപുള്ള കാലാവധിയിൽ മാത്രം നികുതി അടവാക്കിയവർക്കും വാഹനം പൊളിച്ച് പോവുകയും നിയമ പ്രകാരം ഓഫീസിൽ അറിയിച്ച് ആർസി റദ്ദ് ചെയ്യാൻ നടപടികൾ സ്വീകരിക്കാത്തവർക്കും അവസരം പ്രയോജനപ്പെടുത്താം.