ഐഎൻടിയുസി ലഹരി വിരുദ്ധ യജ്ഞം
1533500
Sunday, March 16, 2025 6:00 AM IST
കൽപ്പറ്റ: ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിലിൽ ഗാന്ധി സ്മാരകത്തിനു മുന്പിൽ ലഹരിവിരുദ്ധ യജ്ഞം നടത്തി. പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം രാസലഹരി വ്യാപാരികളുടെ വിഹാരകേന്ദ്രമാകുന്പോൾസർക്കാർ നോക്കുകുത്തിപോലെ നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളും യുവാക്കളും വിവിധയിനം രാസലഹരികൾക്ക് അടിമപ്പെട്ടിരിക്കയാണ്. ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയാണ്.
ലഹരി ഉപയോഗം മൂലം സമചിത്തത നഷ്ടപ്പെട്ട മക്കൾ അച്ഛനമ്മമാരെ കൊലചെയ്യുന്ന സാമൂഹികാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഈ അവസ്ഥയ്ക്കു മാറ്റം വരുത്താൻ സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്ന് അപ്പച്ചൻ പറഞ്ഞു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു.
ബി. സുരേഷ് ബാബു, സി. ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, ജിനി തോമസ്, അരുണ്‍ദേവ്, ശ്രീദേവി ബാബു, മോഹൻദാസ് കോട്ടക്കൊല്ലി, പി.എൻ. ശിവൻ, കെ.എം. ഷിനോജ്, ഏലിയാമ്മ മാത്തുക്കുട്ടി, ഒ. ഭാസ്കരൻ, ഹർഷൽ കോന്നാടൻ, കെ.യു. മാനു, മുത്തലിബ് പഞ്ചാര, സുഹൈൽ, കെ. അജിത, ആയിഷ പള്ളിയാൽ എന്നിവർ പ്രസംഗിച്ചു.