വാഹനങ്ങൾക്ക് നിയന്ത്രണം
1533184
Saturday, March 15, 2025 6:20 AM IST
ഊട്ടി: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് ചെന്നൈ ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂണ്‍ വരെ വേനൽ കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക.
ഊട്ടിയിലേക്ക് വാരാന്തങ്ങളിൽ ദിവസം 8,000 വാഹനങ്ങളും മറ്റു ദിവസങ്ങളിൽ 6,000 വാഹനങ്ങളും മാത്രമേ കടത്തിവിടൂ. ജസ്റ്റിസുമാരായ എൻ. സതീഷ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷൽ ബെഞ്ചിന്േറതാണ് ഉത്തരവ്.
പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവർക്കും നിയന്ത്രണം ബാധകമല്ല. കാർഷികോത്പന്നങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകില്ല.