വയനാട് ഫെസ്റ്റ്: നറുക്കെടുപ്പ് നടത്തി
1533863
Monday, March 17, 2025 6:25 AM IST
പുൽപ്പള്ളി: ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ എന്നിവയുടെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തുന്ന വ്യാപാരി ഫെസ്റ്റ്-2025ന്റെ രണ്ടാംമാസ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് ടൗണ്‍ പരിസരത്ത് സജ്ജമാക്കിയ തുറന്ന വേദിയിൽ നടത്തി. ഇതിന്റെ ഭാഗമായി ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി.
അപ്പാട് യൂണിറ്റിൽ വിതരണം ചെയ്ത കൂപ്പണിന് ബുള്ളറ്റ് മോട്ടോർ സൈക്കിളും കന്പളക്കാട് പുൽപ്പള്ളി ടൗണുകളിൽ നൽകിയ കൂപ്പണുകൾക്ക് സ്കൂട്ടറുകളും സമ്മാനമായി ലഭിച്ചു. ഇവയ്ക്കൊപ്പം ഫെബ്രുവരി 15ലെ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ്, ഡിടിപിസി മാനേജർ ഷിജു, സമിതി ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ജോസ്, എം.കെ. ബേബി, കെ.വി. റഫീഖ് എന്നിവർ പ്രസംഗിച്ചു. കെ.എസ്. അജിമോൻ, ഷാജിമോൻ, ശിവദാസ്, പ്രഭാകരൻ,
അജേഷ്, കെ.കെ. അനന്തൻ, ഇ.ടി. ബാബു, പി.ആർ. വിജയൻ, പ്രസന്നകുമാർ, സജി വർഗീസ്, പി.സി. ടോമി, ബാബു രാജേഷ്, ബിജു പൗലോസ്, ഗിരീഷ് വർണം, പി.വി. ജോസഫ്, ലിജോ തോമസ്, വികാസ് ജോസഫ്, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.