വനപാലകരെ ആദരിക്കുന്നത് അപഹാസ്യം: കോണ്ഗ്രസ്
1507734
Thursday, January 23, 2025 5:43 AM IST
പുൽപ്പള്ളി: ദേവർഗദ്ദ, അടിക്കൊല്ലി, തൂപ്ര, ചെറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ കടുവ അഞ്ച് ആടുകളെ കൊന്ന് ഭീതി വിതച്ച് ജനങ്ങളെ ആശങ്കയിലാഴ്ത്തി 11 ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ ബന്ധികളാക്കി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അനുമതിയുണ്ടായിട്ടും മൂന്ന് പ്രാവശ്യം കടുവയെ നേരിൽ കണ്ടിട്ടും മയക്കുവെടി വയ്ക്കാതെ ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ വകുപ്പ് മന്ത്രി ആദരിക്കുന്നത് അപഹാസ്യമെന്ന് മീനങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡൻ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ്, ഡിസിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, ബീന ജോസ്, ഒ.ആർ. രഘു, ടി.എസ്. ദിലീപ്കുമാർ, ഇ.എ. ശങ്കരൻ, മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി,
ബ്ലോക്ക് വൈസ്പ്രസിഡന്റ്മാരായ മണി പാന്പനാൽ, സി.പി. കുര്യക്കോസ്, സി.പി. ജോയി, റെജി പുളികുന്നേൽ, എം.ടി. കരുണാകരൻ, ജോഷി കുരീക്കാട്ടിൽ, ടോമി തേക്കമല, കുര്യാച്ചൻ വട്ടക്കുന്നേൽ, മണി ഇല്ല്യന്പത്ത്, വർക്കി പാലക്കാട്ട് എന്നിവർ പ്രസംഗിച്ചു.