എൻസിസി കേഡറ്റിന് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ഉന്നത ബഹുമതി
1497360
Wednesday, January 22, 2025 6:23 AM IST
കൽപ്പറ്റ: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ന്യൂഡൽഹിയിലെ റിപ്പബ്ലിക്ദിന ക്യാന്പിൽ നടന്ന ഇൻവെസ്റ്റിചർ ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എൻസിസി കേഡറ്റുകളുടെ ഏറ്റവും ഉയർന്ന ബഹുമതിയായ ’രക്ഷാ മന്ത്രി പതക്’ അണ്ടർ ഓഫീസർ വി.പി. തേജയ്ക്ക് സമ്മാനിച്ചു. വി.പി. ബേബിയുടെയും സ്മിതയുടെയും മകളാണ് തേജ.
കൽപ്പറ്റയിലെ എൻഎംഎസ്എം കോളജിൽ ബിഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം മൂന്നാം വർഷ വിദ്യാർഥിനിയാണ്.പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ നിസ്വാർത്ഥ സേവനം, കർത്തവ്യബോധം, നേതൃത്വം, അങ്ങേയറ്റത്തെ കാരുണ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത കണക്കിലെടുത്താണ് ബഹുമതി ലഭിച്ചത്.