വന്യമൃഗശല്യം: ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
1497190
Tuesday, January 21, 2025 8:00 AM IST
പുൽപ്പള്ളി: ഇരുളം മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇരുളം മണ്ഡലം കമ്മിറ്റി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കെ.കെ. വിശ്വനാഥൻ, വർഗീസ് മുരിയൻകാവിൽ, എം.എസ്. പ്രഭാകരൻ, കെ.ജി. ബാബു, എൻ.എൻ. രംഗനാഥൻ എന്നിവർ പ്രസംഗിച്ചു.