മനുഷ്യനും പ്രകൃതിയും രണ്ടല്ല: ഡോ.എൻ. അനിൽകുമാർ
1497361
Wednesday, January 22, 2025 6:23 AM IST
ചെറുമാട്: മനുഷ്യനും പ്രകൃതിയും രണ്ടല്ലെന്നും മനുഷ്യൻ പ്രകൃതിയുടെ അവിഭാജ്യഭാഗമാണെന്നും സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ. അനിൽകുമാർ.
മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും സംയുക്തമായി ഏർപ്പെടുത്തിയ സുഗതകുമാരി സ്മാരക പുരസ്കാരം ചെറുമാട് ജിഎൽപി സ്കൂളിനു സമർപ്പിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് സാംസ്കാരിക പ്രവർത്തകൻ അഡ്വ.കെ. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ് മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച പ്രധാനഅദ്ധ്യാപകൻ ജെ.എ. രാജുവിനെ ആദരിച്ചു.
സി.വി. ജോയി, കെ.വി. ശശി, എം.ആർ. ഗീത, സുജാത ഹരിദാസ്, ബിന്ദു മണികണ്ഠൻ, പദ്മനാഭൻ, മംഗളൻ മാരാത്ത്, ബാൻബി കളരിക്കൽ, ബാബു മൈലന്പാടി, എൻ. ബാദുഷ, എം. ഗംഗാധരൻ, തോമസ് അന്പലവയൽ എന്നിവർ പ്രസംഗിച്ചു.