റോട്ടറി മീനങ്ങാടി ചാർട്ടർ ഇൻസ്റ്റലേഷൻ സെറിമണി നടത്തി
1497185
Tuesday, January 21, 2025 8:00 AM IST
മീനങ്ങാടി: റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള പുതിയ റോട്ടറി ക്ലബ് മീനങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിൽ റോട്ടറിയുടെ ആറാമത്തെ ക്ലബ് ആണ് മീനങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചത്.
മീനങ്ങാടി ചോളയിൽ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ, ന്യൂക്ലബ് ചാർട്ടർ പ്രസിഡന്റ് റൊട്ടേറിയൻ ടി.വി. പീറ്ററിന് ചാർട്ടർ കൊടുത്ത് അധികാരമേൽപ്പിച്ചു. ചാർട്ടർ സെക്രട്ടറി പി.പി. പ്രവീണ്‍, ട്രഷറർ എം.വി. ബിജു എന്നിവരും മറ്റ് ഭാരവാഹികളും അധികാരമേറ്റെടുത്തു. നിലവിൽ 31 അംഗങ്ങളാണ് റോട്ടറി മീനങ്ങാടിയിൽ അധികാരമേറ്റത്. സുൽത്താൻ ബത്തേരി റോട്ടറി പ്രസിസന്റ് സി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി.ഡി.ജി. ശ്രീധരൻ നന്പ്യാർ, ന്യുക്ലബ് അഡ്വൈസർ സണ്ണി വിളക്കുന്നേൽ, ബിജോഷ് മനുവൽ, അഡ്വ. ബെന്നി ജോസഫ്, ജസ്റ്റിൻ കെ. ജോണ്‍, ഐ. നിസാറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഉജാല ഫാക്ടറിക്കു സമീപവും വാര്യാടും സ്പീട് ലിമിറ്റിനായി മീനങ്ങാടി പോലീസുമായി ചേർന്ന് ട്രാഫിക്ക് ഡിവൈഡറുകൾ സ്ഥാപിക്കും. ചിറ്റിലപ്പള്ളി റോട്ടറി സ്വപ്നഭവനവുമായി ചേർന്ന് ഒരു വീട് നിർമിച്ച് നൽകാനും തീരുമാനിച്ചു.