അഴുക്കുചാൽ നിർമാണം നീണ്ടു പോകുന്നതായി പരാതി
1497366
Wednesday, January 22, 2025 6:27 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിൽ അഴുക്കുചാൽ നിർമാണം നീണ്ടു പോകുന്നതായി പരാതി. പഴയ ബസ്റ്റാൻഡ് സിഗ്നൽ മുതൽ 75 മീറ്ററോളം വരുന്ന ഭാഗമാണ് നിർമാണം പൂർത്തിയാക്കാതെ കിടക്കുന്നത്.
ടെൻഡർ എടുത്ത കരാറുകാരൻ പ്രവൃത്തികൾ നടത്തുന്നില്ലെന്നാണ് ആരോപണം. അഴുക്കുചാൽ തുറന്നിട്ട നിലയിലാണ്. ദുർഗന്ധം കാരണം യാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.
കൂടാതെ നടപ്പാത ഇല്ലാത്തത് കാരണം കാൽനട യാത്രക്കാർക്ക് റോഡിൽ ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും. അതുകൊണ്ട് ഡ്രൈനേജിന്റെ നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.