തിരുനാൾ ആഘോഷം
1507732
Thursday, January 23, 2025 5:43 AM IST
തെനേരി ഫാത്തിമ മാതാ പള്ളി
കാക്കവയൽ: തെനേരി ഫാത്തിമ മാതാ പള്ളിയിൽ 77-ാം വാർഷിക തിരുനാൾ ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. പോർച്ചുഗലിൽ മാതാവ് മൂന്ന് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട ഫാത്തിമയിൽ നിന്നും കൊണ്ടുവന്ന തിരുസ്വരൂപ വണക്കവും നൊവേനയും സഹന ജപമാലയുമാണ് തെനേരി ദേവാലയത്തിലെ പ്രത്യേക അനുഷ്ഠാനങ്ങൾ.
നാളെ വൈകുന്നേരം 4.30ന് സഹന ജപമാലയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇടവക വികാരി ഫാ. ജോർജ് ആലുക്ക കൊടിയേറ്റ് നടത്തും. തുടർന്ന് വിശുദ്ധ കുർബാന, നോവേന, പൂർവികരെ അനുസ്മരിക്കൽ എന്നിവയ്ക്ക് ഫാ. ജോസഫ് സത്യാനന്ദ് നെല്ലിക്കാട്ടിൽ ഐഎംഎസ് നേതൃത്വം നൽകും.
31 വരെയുള്ള എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് സഹന ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. ആന്റണി തൊട്ടിത്തറ വിസി, ഫാ. അമൽ മുളങ്ങാട്ടിൽ, ഫാ. ജിനോയ് കൈതമറ്റത്തിൽ ഒഎഫ്എം, ഫാ. കുര്യൻ തൃകോടൻമാലിൽ ടിഒആർ,
ഫാ. സനീഷ് തൃകോടൻമാലിൽ, ഫാ. ദിപു തൈത്തറയിൽ സിഎസ്എസ്ആർ, ഫാ. ജോണ്‍സ് പുൽപ്പറന്പിൽ ഒഎഫ്എം, ഫാ. ബിനു പൈനുങ്കൽ, ഫാ. അമൽ മണ്ണിശേരിയിൽ സിഎംഐ എന്നിവർ നേതൃത്വം നൽകും. 31ന് വൈകുന്നേരം ഇടവകയിലെ കലാകാരൻമരുടെ കലാപരിപാടിയും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി ഒന്നിന് വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് കൽപ്പറ്റ ഫൊറോന വികാരി ഫാ. മാത്യു പെരിയപ്പുറം നേതൃത്വം നൽകും.തുടർന്ന് കാക്കവയൽ കുരിശടിയിലേക്ക് തിരുനാൾ പ്രദക്ഷിണം. രണ്ടിന് രാവിലെ 10ന് തിരുനാൾ കുർബാനയ്ക്ക് മാനന്തവാടി രൂപത ചാൻസലർ ഫാ. അനൂപ് കളിയാനിയിൽ നേതൃത്വം നൽകും. തുടർന്ന് തെനേരി ടൗണ്‍ ചുറ്റിയുള്ള പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും.
പുൽപ്പള്ളി തിരുഹൃദയ പള്ളി
പുൽപ്പള്ളി: തിരുഹൃദയ പള്ളിയിലെ തിരുനാൾ 24 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. 24ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് വികാരി ഫാ. ജോർജ് മൈലാടൂർ കൊടിയുയർത്തും. 4.15ന് ദിവ്യകാരുണ്യ ആരാധന, 4.45ന് വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നാലിന് വിശുദ്ധ കുർബാന, നൊവേന, 5.30ന് ദിവ്യകാരുണ്യ വചനഅനുഭവ ധ്യാനം- ഫാ. സാജൻ പാറയ്ക്കൽ.
26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, നാലിന് വിശുദ്ധ കുർബാന, നൊവേന, 5.30ന് ഇടവക ധ്യാനം. 27ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, മൂന്നിന് ധ്യാനിക്കുന്നവർക്കുള്ള കുന്പസാരം, നാലിന് വിശുദ്ധ കുർബാന, നൊവേന, 5.30ന് ഇടവക ധ്യാനം. 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നാലിന് വിശുദ്ധ കുർബാന, നൊവേന, 5.30ന് ഇടവക ധ്യാന സമാപനം. 29ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നാലിന് ദിവ്യകാരുണ്യ ആരാധന,
4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന-ഫാ. ജോസ് കരിങ്ങടയിൽ. 30ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നാലിന് ദിവ്യകാരുണ്യ ആരാധന, 4.30ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന-ഫാ.ജെയിംസ് പുത്തൻപറന്പിൽ. വൈകുന്നേരം ആറിന് മതബോധന വാർഷികം, സണ്‍ഡേ സ്കൂൾ കുട്ടികളുടെ കലാവിരുന്ന്.
31ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നാലിന് ദിവ്യകാരുണ്യ ആരാധന, 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന-ഫാ. ജോണ്‍ പുതുക്കുളത്തിൽ. 6.30ന് മരിയൻ ജപമാല പ്രദക്ഷിണം. മീനംകൊല്ലിയിലേക്ക്.ഫെബ്രുവരി ഒന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 2.30ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, നാലിന് ദിവ്യകാരുണ്യ ആരാധന,
4.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിക്കും. 6.45ന് താഴെയങ്ങാടി കുരിശിങ്കലേക്ക് നഗരപ്രദക്ഷിണം, 7.30ന് ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശവിസ്മയം, വാദ്യമേളം.
രണ്ടിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, നേർച്ചകാഴ്ച സമർപ്പണം, അടിമ വയ്ക്കൽ, കഴുന്ന് എഴുന്നള്ളിക്കൽ, പത്തിന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം-മാനന്തവാടി രൂപത മതബോധന ഡയറക്ടർ ഫാ.തോമസ് കച്ചിറയിൽ. തുടർന്ന് ടൗണ്‍ ജംഗ്ഷനിലേക്ക് പ്രദക്ഷിണം. പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ സമാപിക്കും.
എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി
എടപ്പെട്ടി: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 24, 25, 26 തീയതികളിൽ ആഘോഷിക്കും. 24ന് വൈകുന്നേരം 4.30ന് വികാരി ഫാ.ജോസഫ് പിണക്കാട്ട് കൊടിയേറ്റും.
അഞ്ചിന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.ബിജോ കറുകപ്പള്ളിയുടെ കാർമികത്വത്തിൽ ആഘാഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന. തുടർന്ന് പൂർവിക അനുസ്മരണം, ഒപ്പീസ്. 25ന് വൈകുന്നേരം അഞ്ചിന് മാനന്തവാടി രൂപത മതബോധന ഡയറക്ടർ ഫാ.തോമസ് കച്ചിറയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന,
വചനസന്ദേശം, നൊവേന. 6.30ന് ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, വാദ്യമേളം, ആകാശവിസ്മയം. 26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് ദ്വാരക സിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജിന്റോ തട്ടുപറന്പിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന. 12ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീർവാദം. ഒന്നിന് നേർച്ചഭക്ഷണം, കൊടിയിറക്കൽ. രാത്രി ഏഴിന് കലാസന്ധ്യ.
തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളി
തരിയോട്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന. 7.30ന് ഭവനങ്ങളിലേക്ക് അന്പ് എഴുന്നള്ളിക്കൽ. വൈകുന്നേരം 4.30ന് പൂർവികരുടെ അനുസ്മരണം.
അഞ്ചിന് കൊടിയേറ്റ്-വികാരി ഫാ.തോമസ് പ്ലാശനാൽ. 5.15ന് മാനന്തവാടി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ.നിധിൻ ആലക്കാത്തടത്തിലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. 6.30ന് സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷികം.
25ന് രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം നാലിന് ജപമാല. 4.30ന് പടമല സെന്റ് അൽഫോൻസ പള്ളി വികാരി ഫാ.ജിമ്മി ഓലിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, സന്ദേശം, ലദീഞ്ഞ്. തുടർന്ന് പാറത്തോട് പന്തലിലേക്ക് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം. രാത്രി എട്ടിന് വാദ്യമേളം. 8.30ന് ആകാശവിസ്മയം.
26ന് രാവിലെ 6.30ന് ദിവ്യബലി. 9.30ന് ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം. 11.30് പ്രദക്ഷിണം. 12.15ന് സ്നേഹവിരുന്ന്. 1.30ന് കൊടിയിറക്ക്.
ആലാറ്റിൽ സെന്റ് മേരീസ് പള്ളി
ആലാറ്റിൽ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 4.30ന് വികാരി ഫാ.സിജു പുത്തൻപുരയ്ക്കൽ കൊടിയേറ്റും.
തുടർന്ന് വിശുദ്ധ കുർബാന, നൊവേന, പൂർവികരുടെ അനുസ്മരണം. 6.30ന് കലാസന്ധ്യ. 25ന് വൈകുന്നേരം 4.30ന് ഫാ.ജോസ് കുളങ്ങരയുടെ(ഫോർട്ട്വർത്ത് രൂപത, യുഎസ്എ)കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർാബാന, സന്ദേശം, ലദീഞ്ഞ്. ആറിന് ആലാറ്റിൽ കപ്പേളയിലേക്ക് പ്രദക്ഷിണം, ആകാശവിസ്മയം, വാദ്യമേളം. 26ന് രാവിലെ 9.30ന് ബെക്കി സെന്റ് മേരീസ് പള്ളി വികാരി ഫാ.സിനീഷ് പുത്തൻപുരയിലിന്റെ കാർമികത്വത്തിൽ നൊവേന,
ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം. 11.30ന് സെന്റ് സെബാസ്റ്റ്യൻസ് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, സമാപന ആശീർവാദം. വൈകുന്നേരം 4.30ന് കൊടിയിറക്കൽ. 6.30ന് മെഗാഷോ.
തവിഞ്ഞാൽ സെന്റ് മേരീസ് പള്ളി
തവിഞ്ഞാൽ: സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ രാവിലെ 6.45ന് വിശുദ്ധ കുർബാന. 4.30ന് കൊടിയേറ്റ്-ഫാ.ആന്‍േറാ മന്പള്ളിൽ. തുടർന്ന് പൂർവിക അനുസ്മരണം, ഒപ്പീസ്, ലദീഞ്ഞ്, തിരസ്വരൂപങ്ങൾ എഴുന്നള്ളിച്ചുവയ്ക്കൽ.
അഞ്ചിന് പുതിയിടം ഇടവക വികാരി ഫാ.ഫ്രാൻസിസ് അള്ളുംപുറം, വാം ടീ ജനറൽ മാനേജർ ഫാ.ടിനോ പാന്പക്കൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന. 25ന് രാവിലെ 6.45ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് വാദ്യമേളം. 4.30ന് മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍.പോൾ മുണ്ടോളിക്കലിന്റെ മുഖ്യകാർമികത്വത്തിലും ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ.മനോജ് അന്പലത്തിങ്കൽ,
അരൂർ ലിറ്റിൽ ഫ്ളവർ സ്കൂൾ പ്രിൻസിപ്പൽ ഫാ.സന്തോഷ് ചാരംതൊട്ടിയിൽ എന്നിവരുടെ സഹകാർമികത്വത്തിലും ആഘോഷമായ സമൂഹബലി, വചനസന്ദേശം. 6.30ന് ലദീഞ്ഞ്, ഒഴക്കോടി കപ്പേളയിലേക്ക് പ്രദക്ഷിണം. സന്ദേശം-പെരുന്പിലാവ് മേരിമാതാ ബോയ്സ് കോട്ടേജ് ഡയറക്ടർ ഫാ.അലക്സ് മുട്ടത്ത് എംസിബിഎസ്. രാത്രി 8.30ന് നൊവേന, സമാപാനാശീർവാദം. നേതൃത്വം: കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസ് കൗണ്‍സിലർ ഫാ.ജോഷി വാളിപ്ലാക്കൽ. ഒന്‍പതിന് ആകാശവിസ്മയം, വാദ്യമേളം. 26ന് രാവിലെ 6.45ന് കുർബാന. എട്ടിന് വാദ്യമേളം.
8.30ന് റവ.ഡോ.ജോസ് മുരിക്കന്റെ(പ്രിലേറ്റ് ഓഫ് നോർബർട്ടൈൻസ്, മാനന്തവാടി) മുഖ്യകാർമികത്വത്തിലും കയ്യൂന്നി എസ്എച്ച് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയ്സണ്‍ കള്ളിയാട്ട്, പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിലെ ഫാ.ലിബിൻ കിഴക്കേക്കുടിയിൽ എന്നിവരുടെ സഹകാർമികത്വത്തിലും ആഘോഷമായ തിരുനാൾ സമൂഹബലി, സന്ദേശം.
10ന് ലദീഞ്ഞ്, പ്രദക്ഷിണം-നേതൃത്വം: മാനന്തവാടി സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ അസി.ഡയറക്ടർ ഫാ.ജോമേഷ് തേക്കിലക്കാട്ടിൽ. തുടർന്ന് ഫാ.ജോർജ് മന്പള്ളിലിന്റെ കാർമികത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം. 12ന് മേളക്കാഴ്ചകൾ, സ്നേഹവിരുന്ന്, കൊടിയിറക്കൽ.