തിരുനാൾ ആഘോഷം
1497355
Wednesday, January 22, 2025 6:23 AM IST
പൂളച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് കപ്പേള
കല്ലോടി: സെന്റ് ജോർജ് ഫൊറോന പള്ളിയ്ക്കു കീഴിലുള്ള പൂളച്ചാൽ വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പേളയിൽ തിരുനാൾ ആഘോഷിച്ചു.
രാവിലെ വികാരി ഫാ.സജി കോട്ടായിൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, കഴുന്നുവെഞ്ചരിപ്പ്, ഭവനങ്ങളിലേക്ക് കഴുന്ന് എഴുന്നള്ളിക്കൽ നടന്നു. വൈകുന്നേരം ആഘോഷമായ തിരുനാൾ കുർബാനയിലും നൊവേനയിലും പോരൂർ പള്ളി അസി. വികാരി ഫാ. അനൂപ് കോച്ചേരിൽ കാർമികനായി.
വീട്ടിച്ചാൽ കുരിശടിയിലേക്ക് പ്രദക്ഷിണവും കപ്പേളയിൽ സമാപന ആശീർവാദവും നടന്നു. നേർച്ചഭക്ഷണം, ഉത്പന്നലേലം എന്നിവയ്ക്കുശേഷമായിരുന്നു കൊടിയിറക്ക്.
കോട്ടത്തറ സെന്റ് ആന്റണീസ് പള്ളി
കോട്ടത്തറ(മാടക്കുന്ന്): സെന്റ് ആന്റണീസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ 24 മുതൽ 26 വരെ ആഘോഷിക്കും.
24ന് വൈകുന്നേരം 4.15ന് വികാരി ഫാ.മൈക്കൾ വടക്കേമുളഞ്ഞനാൽ കൊടിയേറ്റും. 4.30ന് ആരാധന, ജപമാല. അഞ്ചിന് മാനന്തവാടി മേരിമാതാ കോളജ് അസി.പ്രഫ.ഫാ.അജയ് തേക്കിലക്കാട്ടിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. 6.30ന് സണ്ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാർഷികാഘോഷം, കലാസന്ധ്യ, കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന നാടകം-കള്ളന്റെ മകൻ.
25ന് വൈകുന്നേരം നാലിന് ആരാധന, ജപമാല. 4.30ന് മംഗലശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.ലാൽ ജേക്കബ് പൈനുങ്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദശം, നൊവേന. 6.30ന് മാടക്കുന്ന് കാൽവരിക്കുന്ന് ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, പള്ളിയിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം. രാത്രി എട്ടിന് വാദ്യമേളം, ആകാശ വിസ്മയം, നേർച്ച ഭക്ഷണം. ഒന്പതിന് വടകര കാഴ്ച കമ്മ്യൂണിക്കേഷന്റെ നാടകം-ശിഷ്ടം.
26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് ചെന്പേരി വിമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് സെന്റർ പ്രിൻസിപ്പൽ റവ.ഡോ.ജിനു വടക്കേമുളഞ്ഞനാലിന്റെ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന. 12ന് മാതാവിന്റെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം, വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പുവണക്കം, സ്നേഹവിരുന്ന്, കൊടിയിറക്കൽ.