കണക്ട് വയനാട് വെള്ളമുണ്ട ഡിവിഷൻതല കാന്പയിൻ സമാപിച്ചു
1497186
Tuesday, January 21, 2025 8:00 AM IST
വെള്ളമുണ്ട: ’കണക്ട് വയനാട്’ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ വെള്ളമുണ്ട ജില്ലാപഞ്ചായത്ത് ഡിവിഷൻതല സമാപന സെഷൻ വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്ൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ സാന്പത്തിക സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് ജില്ലയിൽ പ്രത്യേകമായി നടത്തുന്ന പട്ടികവർഗ പ്രോത്സാഹന പദ്ധതിയാണ് ’കണക്ട് വയനാട്’. പ്രിൻസിപ്പൽ ഡോ.എസ്. ശേഖർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ടി.കെ. ഫാത്തിമത്ത് ഷംല, എൻ. ഷീജ എന്നിവർ പ്രസംഗിച്ചു. കെ.എ. മുഹമ്മദലി ക്ലാസിനു നേതൃത്വം നൽകി.