അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയാൻ നടപടിയില്ല
1507735
Thursday, January 23, 2025 5:43 AM IST
മാനന്തവാടി: നഗരത്തെ പെരുവക വഴി ആറാംമൈലുമായി ബന്ധിപ്പിക്കുന്ന കരിന്തിരിക്കടവ് പാലം അപകടാവസ്ഥയിലായിട്ടും പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കാതെ അധികൃതർ.
20 വർഷത്തിലേറെ പഴക്കുമുള്ള പാലത്തിന്റെ മധ്യഭാഗം കുഴിഞ്ഞ നിലയിലാണ്. തൂണുകൾക്ക് ബലക്ഷയം സംഭവിച്ചു. കൈവരികൾ തുരുന്പിച്ച നിലയിലാണ്. വശങ്ങളിലെ ഭിത്തികൾ തകർന്നുകിടക്കുകയാണ്. രണ്ടുവർഷംമുന്പ് റോഡിന്റെ വീതികൂട്ടിയിരുന്നു.
എന്നാൽ പാലവും ഇരുവശത്തുമുള്ള 100 മീറ്ററോളം റോഡും പഴയ സ്ഥിതിയിൽ തുടരുകയാണ്. മഴക്കാലത്ത് പാലം ഉൾപ്പെടുന്ന ഭാഗം വെള്ളത്തിനടിയിലാകാറുണ്ട്. ഇത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നുണ്ട്.
പാലം വീതികൂട്ടി പുതുക്കിപ്പണിയുന്നത് നാലാംമൈൽ, ദ്വാരക വഴി കടന്നുപോകുന്ന മലയോര ഹൈവേയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ സഹായകമാകുമെന്ന് നാട്ടുകാർ പറയുന്നു.