അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ ജില്ലയ്ക്ക് നേട്ടം
1497362
Wednesday, January 22, 2025 6:27 AM IST
കൽപ്പറ്റ: അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ ഇരട്ട നേട്ടം കൈവരിച്ച് ജില്ല. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിൽ നടന്ന ഉച്ചകോടിയിൽ ശുചിത്വ വിഷയത്തിൽ തയാറാക്കിയ സ്റ്റാളിന് ഒന്നാം സ്ഥാനവും പ്രബന്ധാവതരണത്തിൽ നാലാംസ്ഥാനവും കരസ്ഥമാക്കിയാണ് ജില്ല നേട്ടം കൈവരിച്ചത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മലിനീകരണ പ്രശ്നങ്ങൾ സംബന്ധിച്ച് നടത്തിയ ഗവേഷണ പ്രബന്ധാവതരണത്തിൽ മാനന്തവാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അഭിനന്ദ് എസ്. ദേവ് അവതരിപ്പിച്ച വെള്ളമുണ്ടയിലെ വാഴക്കൃഷി സൃഷ്ടിക്കുന്ന മാലിന്യ പ്രശ്നങ്ങളും പരിസ്ഥിതി ആഘാതങ്ങളും എന്ന ഗവേഷണ പ്രബന്ധമാണ് നാലാം സ്ഥാനം നേടിയത്.
ജില്ലാതലം, സോണൽ തലം മത്സരങ്ങളിൽ നിന്നു തെരഞ്ഞെടുത്ത 84പ്രബന്ധങ്ങളാണ് അന്താരാഷ്ട്ര ഉച്ചകോടിയിൽ അവതരിതരിപ്പിച്ചത്. അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ ഭാഗമായി 143 പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.