വയോജന മെഡിക്കൽ ക്യാന്പ് നടത്തി
1497188
Tuesday, January 21, 2025 8:00 AM IST
പുൽപ്പള്ളി: അന്പലവയൽ സെന്റ് മാർട്ടിൻ ആശുപത്രിയുടെ സഹകരണത്തോടെ സ്നേഹജ്വാല സൊസൈറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി കൃപാലയ സ്കൂളിൽ വയോജന മെഡിക്കൽ ക്യാന്പ് നടത്തി. മെഡിക്കൽ കൗണ്‍സിലർ സിസ്റ്റർ ലിൻസി പൂതക്കുഴി എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് കൗണ്‍സിലർ സിസ്റ്റർ ആൻസ് മരിയ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജോസ് മേരി എസ്എബിഎസ്, സിസ്റ്റർ അർപ്പിത എസ്എബിഎസ്, സിസ്റ്റർ ടെസീന എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു.
സ്പെഷലിസ്റ്റ് ഡോക്ടർമാരായ ഡോ. രാമചന്ദ്ര റെഡ്ഡി, ഡോ.സിസ്റ്റർ. അൽഫോൻസ് റോസ്, ഡോ. സിസ്റ്റർ അനിറ്റ എന്നിവർ രോഗികളെ പരിശോധിച്ചു. ക്യാന്പിൽ ആവശ്യമായ വിവിധ ടെസ്റ്റ് സംവിധാനവും ഒരുക്കിയിരുന്നു. ക്യാന്പിലെത്തിയവർക്ക് ആവശ്യമായ മരുന്നുകളും നൽകി.