ഇക്കോ സെൻസിറ്റീവ് സോണ്‍: അഭിപ്രായങ്ങൾ ശേഖരിക്കുന്നത് നിർത്തിവച്ചു
1497184
Tuesday, January 21, 2025 8:00 AM IST
ഗൂഡല്ലൂർ: മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ എക്കോ സെൻസിറ്റീവ് സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുന്നത് നിർത്തിവെച്ചു.
ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഇന്നലെ ഗൂഡല്ലൂരിൽ പ്രത്യേക ക്യാന്പ് സംഘടിപ്പിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചിരുന്നു. അതാണ് തമിഴ്നാട് വനം മന്ത്രി, നീലഗിരി എം പി എന്നിവരുടെ ഇടപെടലിനെത്തുടർന്ന് താത്ക്കാലികമായി റദ്ദാക്കിയത്. ഡി എം കെ മുന്നണി പാർട്ടികൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
കോണ്‍ഗ്രസ്സ്, സി പി എം, സി പി ഐ, മുസ്ലിം ലീഗ്, വി സി കെ തുടങ്ങിയ മുന്നണിയിലെ എല്ലാ പാർട്ടികളും ഇതിനെതിരെ രംഗത്ത് വരികയും സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പരിപാടി തന്നെ റദ്ദാക്കാൻ കാരണമായത്. വനംവകുപ്പ് ഒളിഞ്ഞും തെളിഞ്ഞും ജനദ്രോഹ നടപടികൾ നടപ്പിലാക്കുകയാണെന്ന പരാതി വ്യാപകമായിരിക്കുകയാണ്.