യുഡിഎഫ് മലയോര സമരപ്രചാരണയാത്ര 28ന് വയനാട്ടിൽ
1507730
Thursday, January 23, 2025 5:43 AM IST
കൽപ്പറ്റ: യുഡിഎഫ് മലയോര സമരപ്രചാരണ യാത്ര 28ന് വയനാട്ടിൽ പര്യടനം നടത്തും. രാവിലെ 10ന് മാനന്തവാടിയിലും 12ന് ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് മേപ്പാടിയിലും യാത്രയ്ക്ക് സ്വീകരണം നൽകും.
കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണുക, വന്യമൃഗ ആക്രമണങ്ങളിൽനിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുക, ബഫർ സോണ്‍ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര.
27ന് ഇരിക്കൂർ നിയമസഭാമണ്ഡലത്തിലെ ഉളിക്കലിനാണ് തുടക്കം. തിരുവനന്തപുരം അന്പൂരിയിൽ ഫെബ്രുവരി അഞ്ചിനാണ് സമാപനം.