ബോധവത്കരണ സെമിനാർ നടത്തി
1507736
Thursday, January 23, 2025 5:43 AM IST
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി സാമൂഹിക അടിസ്ഥാന പുനരധിവാസവുമായി ബന്ധപ്പെട്ട് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാപ്പിസെറ്റ് ശാഖയുടെ സഹകരണത്തോടെയായിരുന്നു സെമിനാർ. ബാങ്ക് മാനേജർ സന്പത്ത് സുധീകർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന അധ്യക്ഷത വഹിച്ചു. ജസ്ബിൻ കെ. മാത്യു, ഇ.എം. മാത്യു, ടി.യു. ഷിബു, റിട്ട. കേണൽ ജെയിംസ് എന്നിവർ പ്രസംഗിച്ചു.