ഗതാഗത നിയന്ത്രണം
1497367
Wednesday, January 22, 2025 6:27 AM IST
മാനന്തവാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഇന്നുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. നാലാംമൈൽ, കോഴിക്കോട് ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ എൽഎഫ് ജംഗ്ഷൻ, കോഴിക്കോട് റോഡ്, താഴെയങ്ങാടി വഴി കടന്നുപോകണം.
മൈസൂരു, വള്ളിയൂർക്കാവ്, തലശേരി, തവിഞ്ഞാൽ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, താഴെയങ്ങാടി വഴി ബസ് സ്റ്റാൻഡിലും തുടർന്ന് എൽഎഫ് ജംഗ്ഷൻ വഴി കോഴിക്കോട് റോഡിലും പ്രവേശിക്കണം. കല്ലോടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തഴെയങ്ങാടി ബൈപാസ് വഴി ബസ്സ്റ്റാൻഡിൽ പ്രവേശിച്ച് എൽഎഫ് ജംഗ്ഷൻ, കോഴിക്കോട് റോഡ് വഴി തിരിഞ്ഞുപോകണം.
കോഴിക്കോട് റോഡിലെ ഓട്ടോ സ്റ്റാൻഡ് പഴയതുപോലെ പ്രവർത്തിക്കും. ഗാന്ധിപാർക്ക്, മൈസൂരു റോഡ്, താഴെയങ്ങാടി റോഡുകളിലെ സ്റ്റാൻഡുകളിലുള്ള ഓട്ടോറിക്ഷകൾ മറ്റ് സ്റ്റാൻഡുകളിൽനിന്നു സർവീസ് നടത്തണം.