സെന്റ് ഗ്രിഗോറിയോസ് കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
1497356
Wednesday, January 22, 2025 6:23 AM IST
മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചർ ട്രെയിനിംഗ് കോളജ് യൂണിയൻ(സത്രംഗ്) പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ജോമോൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ.ടോമി കെ. ഒൗസേഫ്, ജെക്സ് സെക്രട്ടറി ബേബി വേളംകോട്ട്, ഷെൽമി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. വയലിനിസ്റ്റ് ഗോകുൽ കൃഷ്ണയുടെ സംഗീതവിരുന്ന് നടന്നു.