പ്രൈവറ്റ് ബസ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: ഐഎൻടിയുസി
1497180
Tuesday, January 21, 2025 8:00 AM IST
കൽപ്പറ്റ: പ്രൈവറ്റ് ബസ് മേഘലയിൽ നിരന്തരം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും തൊഴിലാളികൾക്കുള്ള ക്ഷേമനിധി അനുകൂല്യങ്ങൾ ആനുപാതികമായി വർധിപ്പിക്കണമെന്നും പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ കണ്വെൻഷൻ അഭിപ്രായപ്പെട്ടു.
കൽപ്പറ്റ പുതിയബസ് സ്റ്റാൻഡിൽ നടന്ന ജില്ലാ കണ്‍വെൻഷനും അംഗത്വ വിതരണവും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റ് ജയേഷ് അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപ്പറ്റ, കെ.കെ. രാജേന്ദ്രൻ, സി.എ. അരുണ്‍ ദേവ്, ഹർഷൽ കോന്നാടൻ, എസ്. മണി, എൽദോസ്, പി.പി. ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.