ജെസിഐ കൽപ്പറ്റയ്ക്ക് പുതിയ സാരഥികൾ
1507738
Thursday, January 23, 2025 5:45 AM IST
കൽപ്പറ്റ: 2025 വർഷത്തെ ജെസിഐ കൽപ്പറ്റ സാരഥികൾ 23ന് സ്ഥാനമേൽക്കും. പ്രസിഡന്റ് അമൃത മാങ്ങാടത്ത്, സെക്രട്ടറി അഭിലാഷ് സെബാസ്റ്റ്യൻ, ട്രഷറർ കെ.ജെ. സഞ്ജു, വൈസ് പ്രസിഡന്റ്മാരായി ബീന സുരേഷ്, ജയകൃഷ്ണൻ, ഉസ്മാൻ മദാരി, എം.സി. ജയറാം, ഷമീർ പാറമ്മൽ എന്നിവരും ഡയറക്ടർമാരായി ടി.എസ്. നൗഷാദ്, പി. അരുണ്‍കുമാർ, അമൻ എന്നിവരും ചുമതലയേൽക്കും.
ചടങ്ങിൽ മുഖ്യാഥിതിയായി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ജെസിഐ മേഖലാ പ്രസിഡന്റ് ജെസിൽ ജയൻ, മേഖലാ വൈസ് പ്രസിഡന്റ് ജിഷ്ണു രാജൻ എന്നിവർ പങ്കെടുക്കും.