സംസ്ഥാന മരാമത്ത് തൊഴിലാളി യൂണിയൻ പ്രതിനിധി സമ്മേളനം നടത്തി
1497178
Tuesday, January 21, 2025 8:00 AM IST
കൽപ്പറ്റ: സംസ്ഥാന മരാമത്ത് തൊഴിലാളി യൂണിയൻ ജില്ലാ പ്രതിനിധി സമ്മേളനം നടത്തി. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.എം. ആലി യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി സാം പി. മാത്യു സംസ്ഥാന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം.കെ. അജയകുമാർ ജില്ലാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി.യു. ജോഷി, പി.വി. തോമസ്, കെ. വാസുദേവൻ എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ഭാരവാഹികളായി വി.യു. ജോഷി(പ്രസിഡന്റ്), എസ്.എ. അറുമുഖം (വൈസ് പ്രസിഡന്റ്), എം.കെ. അജയകുമാർ (സെക്രട്ടറി), കെ. വാസുദേവൻ (ജോയിന്റ് സെക്രട്ടറി), പി.വി. തോമസ്(ട്രഷറർ) എന്നിവരടങ്ങിയ ഒന്പത് അംഗ ജില്ലാകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.