നെൽക്കൃഷി വിളവെടുപ്പ് നടത്തി
1497357
Wednesday, January 22, 2025 6:23 AM IST
കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ ചാപ്റ്റർ മേപ്പാടി അരപ്പറ്റ ഡോ.മൂപ്പൻസ് നഴ്സിംഗ് കോളജുമായി സഹകരിച്ച് മണിയങ്കോട് കോക്കുഴിയിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ്(കൊയ്ത്തുത്സവം)നടത്തി. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ഉദ്ഘാടനം ചെയ്തു.
ഒയിസ്ക ചാപ്റ്റർ പ്രസിഡന്റ് അഡ്വ.അബ്ദുറഹ്മാൻ കാതിരി അധ്യക്ഷത വഹിച്ചു. ഡോ.മൂപ്പൻസ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ലിഡ ആന്റണി, റിട്ട.കൃഷി ഡപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റിൻ, ഡോ.ടി.എ. സുരേഷ്,
അഡ്വ.എസ്.എ. നസീർ, എൽദോ കെ. ഫിലിപ്പ്, പി.കെ. അബ്ദുൾറഷീദ്, ആൻജോ, ഷാജി പോൾ, എം. ഉമ്മർ, വി.പി. ര്തനരാജ്, സി.ഡി. സുനീഷ്, സി.കെ. സിറാജുദ്ദീൻ, ഷംന നസീർ എന്നിവർ പ്രസംഗിച്ചു.