ഗ്രാമീണ റോഡുകൾ: 4.05 കോടി അനുവദിച്ചു
1497354
Wednesday, January 22, 2025 6:23 AM IST
കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡ് വികസനത്തിനു സംസ്ഥാന സർക്കാർ 4.05 കോടി രൂപ അനുവദിച്ചതായി ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു. കോട്ടത്തറ പഞ്ചായത്തിലെ കന്പളക്കാട്-വെണ്ണിയോട്, മൈലാടി-ജൂബിലി, പിഎച്ച്സി-കല്ലുമൊട്ടംകുന്ന്, കരിങ്കുറ്റി-കളരിപ്പൊയിൽ, കണിയാന്പറ്റ പഞ്ചായത്തിലെ തൃണിയാന്പറ്റ-കുട്ടിയന്പലം,
മൃഗാശുപത്രി-കൊല്ലിവയൽ, ആയുർവേദ ജംഗ്ഷൻ-പാടിക്കുന്ന്, മേപ്പാടി പഞ്ചായത്തിലെ നെടുന്പാല-പള്ളിക്കവല, പടിഞ്ഞാറത്തറ പഞ്ചായത്തിലെ മഞ്ഞുറ-തേനമാക്കിൽ പതിമൂന്നാംമൈൽ, ചെന്പകച്ചാൽ-മെച്ചന തുടങ്ങിയ റോഡുകൾ മെച്ചപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചത്. ഇതിനു ധനമന്ത്രിക്ക് എംഎൽഎ കത്ത് നൽകിയിരുന്നു.