ചികിത്സാ ഫണ്ട് കൈമാറി
1496856
Monday, January 20, 2025 6:15 AM IST
പുൽപ്പള്ളി: മറുനാടൻ ഇഞ്ചി കർഷകരുടെ കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻഎഫ്പിഒ) ചാരിറ്റി വിഭാഗം സംഘടനയുടെ ചികിത്സാ സഹായം കൈമാറി. സംഘടനയുടെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ച് ചികിത്സ വേണ്ടിവന്നാൽ ചാരിറ്റി ഫണ്ടിൽ നിന്ന് സഹായം നൽകും.
ആദ്യകാല അംഗം ഇസ്മായിൽ ബാവയുടെ കുടുംബത്തിന് 2,67,000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ എൻഎഫ്പിഒ ചെയർമാൻ ഫിലിപ് ജോർജ്, ചാരിറ്റി കണ്‍വീനർ കെ.പി. ജോസ്, റെഫസൽ, ജോയി ഇരട്ടമുണ്ട, കെ.എ. ജോഷി, ജോഷി,
ട്രഷറർ സണ്ണി നീലഗിരി തുടങ്ങിയവർ സംബന്ധിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്ക് എൻഎഫ്പിഒ രണ്ട് കോടി രൂപയുടെ സന്നദ്ധ പ്രവർത്തനം നടത്തുമെന്നും ഇതിൽ മൂന്ന് ഓട്ടാറിക്ഷകൾ നൽകിയതായും ഭാരവാഹികൾ പറഞ്ഞു.