നടപ്പാത കൈയേറ്റം ഒഴിപ്പിക്കണം: വ്യാപാരികൾ
1496854
Monday, January 20, 2025 6:15 AM IST
ഗൂഡല്ലൂർ: നഗരത്തിലെ നടപ്പാത കൈയേറ്റം ഒഴിപ്പിക്കണമെന്ന് വ്യാപാരികൾ മുനിസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു. ഉൗട്ടി-മൈസൂരു ദേശീയ പാതയിൽ ഫൂട്പാത്ത് കൈയേറിയാണ് തെരുവുകച്ചവടക്കാർ വ്യാപാരം നടത്തുന്നത്. ഇത് കാൽനട യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.
വാടകയും വൈദ്യുതി ചാർജും നികുതിയും അടച്ച് വ്യാപാരം ചെയ്യുന്നവർക്ക് ലഭിക്കുന്ന കച്ചവടം കുറയുന്നതിനും ഇത് കാരണമാകുകയാണ്. ഫുട്പാത്ത് കച്ചവടക്കാർക്ക് മറ്റൊരിടത്ത് വ്യാപാരത്തിന് സൗകര്യം ഒരുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.