മെഡിക്കൽ കോളജിലെ ഡയാലിസിസ് സൗകര്യം മെച്ചപ്പെടുത്തും: മന്ത്രി ഒ.ആർ. കേളു
1496855
Monday, January 20, 2025 6:15 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയാലിസിസ് സൗകര്യം മെച്ചപ്പെടുത്തുമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അറിയിച്ചു.
നാഷണൽ ഹെൽത്ത് മിഷൻ മുഖേന അനുവദിച്ച 43.93 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു ലഭ്യമാക്കുന്ന തുകയും അടക്കം ഏകേദശം 94 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയാലിസിസ് സൗകര്യം വിപുലമാക്കുക. നിലവിൽ ഒരേസമയം 15 രോഗികൾക്കാണ് ഡയാലിസിസ് സൗകര്യം.
യൂണിറ്റ് വിപുലീകരിക്കുന്നതോടെ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭിക്കും. രോഗികൾക്ക് ആശ്വാസകരമാകുന്ന കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.