വിദ്യാഭ്യാസ രംഗത്ത് എംഎസ്എസ് ഇടപെടൽ മാതൃകാപരം: മന്ത്രി
1496853
Monday, January 20, 2025 6:15 AM IST
തരുവണ: വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എംഎസ്എസ് ഇടപെടൽ മാതൃകാപരമാണെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. എംഎസ്എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു. കോളജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി ബാലൻ,
വെള്ളമുണ്ട പഞ്ചായത്ത് അംഗം അമ്മദ് കൊടുവേരി, എംഎസ്എസ് സംസ്ഥാന ട്രഷറർ പി.ഒ. ഹാഷിം, കോളജ് മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ പൊയിലൂർ വി.പി. അബൂബക്കർ ഹാജി, ഷാഫി ഹാജി കാസർഗോഡ്, എംഎസ്എസ് ജില്ലാ പ്രസിഡന്റ് യു.എ. അബ്ദുൽ മനാഫ്, സെക്രട്ടറി അഷ്റഫ് പാറക്കണ്ടി, ഇബ്രാഹിം പുനത്തിൽ, സുഫിയാനു സാഫി എന്നിവർ പ്രസംഗിച്ചു.