പഴശി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ഒൗട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു
1497179
Tuesday, January 21, 2025 8:00 AM IST
കേണിച്ചിറ: പഴശിഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ഒൗട്ട്ലെറ്റ് കേണിച്ചിറയിൽ കോഫി ബോർഡ് അംഗവും കന്പനി ഡയറക്ടറുമായ അരിമുണ്ട സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
ആദ്യവിൽപന ഉപദേശക സമിതി അംഗം ചന്ദ്രഗിരി മോഹനൻ നിർവഹിച്ചു. ചെയർമാൻ ജനാർദനൻ അധ്യക്ഷത വഹിച്ചു. മനേജിംഗ് ഡയറക്ടർ പി.ടി. വേണുഗോപാൽ, ഡയറക്ടർമാരായ വി.കെ. രാജൻ, പ്രകാശൻ, അഞ്ജന, ഷീല, മോഹൻ രവി, മുരളീധരൻ പറളിക്കുന്ന്, ബാലഗോപാലൻ, സിഇഒ നിഥിൻ നാരായണൻ എന്നിവർ പ്രസംഗിച്ചു.