കബനിഗിരി നിർമല സ്കൂൾ വാർഷികം
1497363
Wednesday, January 22, 2025 6:27 AM IST
പുൽപ്പള്ളി: കബനിഗിരി നിർമല ഹൈസ്കൂൾ 43-ാം വാർഷികവും സംസ്ഥാന പ്രതിഭകളെ ആദരിക്കലും ’സർഗം 2025’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുസമ്മേളനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ.ജോണി കല്ലുപുര, ജില്ലാ പഞ്ചായത്ത് അംഗം ബീന കരുമാംകുന്നേൽ, സംസ്ഥാന കായികപ്രതിഭകൾക്ക് ഉപഹാരസമർപ്പണം നടത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു പഞ്ഞിത്തോപ്പിൽ സംസ്ഥാന പ്രവർത്തിപരിചയമേള ജേതാക്കളെ അനുമോദിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്ത് വികസനസ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ഷിനു കച്ചിറയിൽ സംസ്ഥാന ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു. വാർഡ് അംഗം അമ്മിണി സന്തോഷ് പ്രതിഭാധനരായ പൂർവവിദ്യാർഥികളെ ആദരിച്ചു.