സംഘാടകസമിതി രൂപീകരിച്ചു
1497189
Tuesday, January 21, 2025 8:00 AM IST
കൽപ്പറ്റ: മേയ് 17, 18 തീയതികളിൽ കൽപ്പറ്റയിൽ നടക്കുന്ന കെജിഒഎ 59-ാം സംസ്ഥാന സമ്മേളനത്തിന് സംഘാട സമിതി രൂപീകരിച്ചു.
കൽപ്പറ്റ പെൻഷൻ ഭവനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.ആർ. മോഹന ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ, സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. റഫീഖ്, പി.പി. സുധാകരൻ, എം.എൻ. ശരത് ചന്ദ്രലാൽ, എ.ടി. ഷണ്മുഖൻ, പി.ജെ. ബിനേഷ്, സോബിൻ വർഗീസ്, ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ജില്ലാ സെക്രട്ടറി കെ.ജി. പത്മകുമാർ എന്നിവർ പ്രസംഗിച്ചു. ചെയർമാനായി കെ. റഫീഖിനെയും ജനറൽ കണ്‍വീനറായി എ.ടി. ഷണ്മുഖനെയും കണ്‍വീനറായി കെ.ജി. പത്മകുമാറിനെയും തെരഞ്ഞെടുത്തു.