ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
1497539
Wednesday, January 22, 2025 10:28 PM IST
മാനന്തവാടി: വൈദ്യുതി പോസ്റ്റിൽ ഇടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ചു. ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റി ജീവനക്കാരൻ മലയിൽപീടിക കന്നിക്കുഴിയിൽ അനൂപാണ്(27) മരിച്ചത്.
ചൊവ്വാഴ്ച അർധരാത്രിയോടെ പയ്യന്പള്ളിയിലായിരുന്നു അപകടം. ഭാര്യ: വിഷ്ണുപ്രിയ. മകൻ: അദ്വൈത്.