പുറക്കാട്ടിരി - മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ: എംഎൽഎമാർ ശക്തമായി ഇടപെടണമെന്ന്
1497182
Tuesday, January 21, 2025 8:00 AM IST
മാനന്തവാടി: പുറക്കാട്ടിരി - മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ വിഷയത്തിൽ എംഎൽഎമാർ ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത വികസന സമിതി നേതാക്കൾ എംഎൽഎമാർക്കും മന്ത്രിമാർക്കും നിവേദനം നൽകി.
ദേശീയപാതാ വിഷയം നിയമസഭയിൽ ഉയർത്താനും ബജറ്റ് നിർദേശത്തിൽ ഉൾപ്പെടുത്തി കേന്ദ്ര ഗവണ്മെന്റിന് മതിയായ പ്രൊപ്പോസലുകളും രേഖകളും അയക്കാൻ സംസ്ഥാന ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
എ.സി. അബ്ദുൾ മജീദ്, പി.പി. ആലിക്കുട്ടി, സോജൻ ആലക്കൽ, ജമാൽ പാറക്കൽ തുടങ്ങിയവർ ചേർന്നാണ് കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞഹമ്മദ് കുട്ടിക്ക് നിവേദനം നൽകിയത്. മുഖ്യമന്ത്രി, മുഹമ്മദ് റിയാസ്, ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ എന്നീ മന്ത്രിമാർക്കും ടി.പി. രാമകൃഷ്ണൻ, ഇ.കെ. വിജയൻ, കെ.എം. സച്ചിദേവ് എന്നീ എംഎൽഎമാർക്കും നിവേദനം നൽകിയിട്ടുണ്ട്.